Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardiac

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ഹൃ​ദ്‌രോ​ഗ​ചി​കി​ത്സ​യ്ക്കാ​യി നൂ​ത​ന ഒ​സി​ടി സം​വി​ധാ​നം ആ​രം​ഭി​ച്ചു

പാ​​​​​ലാ: ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ഹൃ​​​​​ദ്‌​​​​രോ​​​​​ഗ ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​യോ​​​​​ടു​​​​കൂ​​​​​ടി​​​​​യ നൂ​​​​​ത​​​​​ന ഒ​​​​​സി​​​​​ടി ( ഒ​​​​​പ്റ്റി​​​​​ക്ക​​​​​ല്‍ കോ​​​​​ഹ​​​​​റ​​​​​ന്‍​സ് ടോ​​​​​മോ​​​​​ഗ്രാ​​​​​ഫി) സം​​​​​വി​​​​​ധാ​​​​​നം കൂ​​​​​ടി പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചു.

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് വെ​​​​​ഞ്ച​​​​​രി​​​​​പ്പു​​​​ക​​​​ർ​​​​മം നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു. അ​​​​​തി​​​​​സ​​​​​ങ്കീ​​​​​ര്‍​ണ​​​​​മാ​​​​​യ കൊ​​​​​റോ​​​​​ണ​​​​​റി ആ​​​​​ന്‍​ജി​​​​​യോ​​​​​പ്ലാ​​​​​സ്റ്റി ചി​​​​​കി​​​​​ത്സ കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ​​​​​യും ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​ള്‍​ട്രി​​​​​യോ​​​​​ണ്‍ ടു ​​​​​ഒ​​​​​സി​​​​​ടി​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ച​​​​​ത്. ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ലെ ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലു​​​​​ക​​​​​ളു​​​​​ടെ അ​​​​​ക​​​​​ത്തെ ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന നേ​​​​​ട്ടം.

ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലി​​​​​ലെ ബ്ലോ​​​​​ക്കു​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ഭാ​​​​​വ​​​​​വും തീ​​​​​വ്ര​​​​​ത​​​​​യും ബ്ലോ​​​​​ക്കു​​​​​ക​​​​​ള്‍ ഏ​​​​​തു ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​വും ഒ​​​​സി​​​​ടി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഭ്യ​​​​​മാ​​​​​കും. ഇ​​​​​തി​​​​​നാ​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍​വെ​​​​​ന്‍​ഷ​​​​​ണ​​​​​ല്‍ കാ​​​​​ര്‍​ഡി​​​​​യോ​​​​​ള​​​​​ജി​​​​​സ്റ്റു​​​​​ക​​​​​ള്‍​ക്ക് എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യി​​​​​ലൂ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ ഇ​​​​​മേ​​​​​ജിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​നും സ്റ്റെ​​​​​ന്‍റു​​​​​ക​​​​​ള്‍ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത് കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ക്കും. നി​​​​​ല​​​​​വി​​​​​ല്‍ 24 മ​​​​​ണി​​​​​ക്കൂ​​​​​റും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക കാ​​​​​ത്ത് ലാ​​​​​ബ് സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണ്.

ഉ​​​​​ന്ന​​​​​ത​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഹൃ​​​​​ദ്‌​​​​രോ​​​​​ഗ ചി​​​​​കി​​​​​ത്സ മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​സി​​​​​ടി സം​​​​​വി​​​​​ധാ​​​​​നം കൂ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് വെ​​​​​ഞ്ച​​​​​രി​​​​​പ്പു​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ശേ​​​​ഷം ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു.

കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് സ​​​​​യ​​​​​ന്‍​സ​​​​​സ് വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി ഡോ.​ ​​​​രാം​​​​​ദാ​​​​​സ് നാ​​​​​യി​​​​​ക് ഒ​​​​​സി​​​​​ടി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. ആ​​​​​ശു​​​​​പ​​​​​ത്രി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ആ​​​​​ന്‍​ഡ് സി​​​​​ഇ​​​​​ഒ ഫാ.​ ​​​​മാ​​​​​ത്യു തെ​​​​​ക്കേ​​​​​ല്‍, ഫി​​​​​നാ​​​​​ന്‍​സ് മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ല്‍​സ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​​​​​ ഗ​​​​​ര്‍​വാ​​​​​സീ​​​​​സ് ആ​​​​​നി​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ആ​​​​​ശു​​​​​പ​​​​​ത്രി ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ്, പ്രോജ​​​​​ക്‌​​​​ട്​​​​​സ്, ലീ​​​​​ഗ​​​​​ല്‍ ആ​​​​​ന്‍​ഡ് ലെ​​​​​യ്‌​​​​​സ​​​​​ണ്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​​​​​ ജോ​​​​​സ് കീ​​​​​ര​​​​​ഞ്ചി​​​​​റ, എ​​​​​ച്ച്ആ​​​​​ര്‍, ന​​​​​ഴ്‌​​​​​സിം​​​​​ഗ് ആ​​​​ൻ​​​​ഡ് അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക്‌​​​​​സ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​ക്‌​​​​ട​​​​​ര്‍ ഫാ.​ ​​​​ഡോ.​ ജോ​​​​​സ​​​​​ഫ് ക​​​​​രി​​​​​കു​​​​​ളം, ആ​​​​​യു​​​​​ഷ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​ ​​​​മാ​​​​​ത്യു ചേ​​​​​ന്നാ​​​​​ട്ട്, ബ്രാ​​​​​ന്‍​ഡിം​​​​​ഗ് ആ​​​​​ന്‍​ഡ് ഹെ​​​​​ല്‍​ത്ത്‌​​​​​കെ​​​​​യ​​​​​ര്‍ പ്ര​​​​​മോ​​​​​ഷ​​​​​ന്‍​സ്, ഐ​​​​​ടി അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ. ​​​​​മാ​​​​​ത്യു തു​​​​​രു​​​​​ത്തി​​​​​പ്പ​​​​​ള്ളി​​​​​ല്‍, ചീ​​​​​ഫ് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ​​​​​സ് എ​​​​​യ​​​​​ര്‍​കോ​​​​​മ​​​​​ഡോ​​​​​ര്‍ ഡോ.​​​​​ പോ​​​​​ളി​​​​​ന്‍ ബാ​​​​​ബു, മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സൂ​​​​​പ്ര​​​​​ണ്ട് ഡോ.​​​​​പി.​​​​​എ​​​​​ന്‍. നി​​​​​തീ​​​​​ഷ്, കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് സ​​​​​യ​​​​​ന്‍​സ​​​​​സ് വി​​​​​ഭാ​​​​​ഗം സീ​​​​​നി​​​​​യ​​​​​ര്‍ ക​​​​​ണ്‍​സ​​​​​ള്‍​ട്ട​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ ഡോ.​​​​​ ബി​​​​​ബി ചാ​​​​​ക്കോ ഒ​​​​​ള​​​​​രി, ഡോ.​ ​​​​രാ​​​​​ജീ​​​​​വ് ഏ​​​​​ബ്ര​​​​​ഹാം, കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് തൊ​​​​​റാ​​​​​സി​​​​​ക് ആ​​​​​ന്‍​ഡ് വാ​​​​​സ്‌​​​​​കു​​​​​ലാ​​​​​ര്‍ വി​​​​​ഭാ​​​​​ഗം സീ​​​​​നി​​​​​യ​​​​​ര്‍ ക​​​​​ണ്‍​സ​​​​​ള്‍​ട്ട​​​​​ന്‍റ് ഡോ.​​​​​ സി. കൃ​​​​​ഷ്ണ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up